ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണൻ അധികാരമേറ്റു.
ന്യൂഡൽഹി : രാജ്യത്തിൻ്റെ പതിനഞ്ചാമത്
ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണൻ അധികാരമേറ്റു.
രാഷ്ട്രപതി ഭവനിൽ നടത്തിയ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത് ശ്രദ്ധേയമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദ മുൻ ഉപരാഷ്ട്രപതിമാരായ ഹമീദ് അൻസാരി, വെങ്കയ്യ നായിഡു തുടങ്ങിയ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
Post a Comment
0 Comments