Kochi
ഐസക്കിൻ്റെ ഹൃദയം അജിൽ ഏലിയാസിൽ തുടിക്കുന്നു
കൊച്ചി : കൊട്ടാരക്കര സ്വദേശി ഐസക്കിൻ്റെ ഹൃദയം അങ്കമാലി സ്വദേശി അജിൽ ഏലിയാസിൽ തുടിച്ചു തുടങ്ങി. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജിൻ ഏലിയാസിനാണ് (28) ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്.
6 പേർക്ക് പുതുജീവൻ പകർന്നു നൽകിയാണ് കൊട്ടാരക്കര ചരുവിള ബഥേൽ വീട്ടിൽ ഐസക്ക് (33) വിട പറഞ്ഞത്. ഐസക്കിൻ്റെ ഹൃദയം എയർ ആംബുലൻസിലാണു തിരുവനന്തപുരത്ത് നിന്നു എറണാകുളത്ത് എത്തിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് മരിച്ച ഐസക്കിൻ്റെ (33) ശസ്ത്രക്രിയ നടത്തിയത് ഐസക്കിന്റെ അവയവങ്ങളാൽ 6 പേർക്കാണു പുതുജീവൻ നൽകുന്നക് ഹോട്ടൽ ഉടമയായ ഐസക്ക് ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോഴാണു ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണു ഐസക്കിന് മസ്തിഷ്ക മരണം സ്‌ഥിരീകരിച്ചത്.
അവയവ ദാനത്തിന് ഐസക് നേരത്തെ സമ്മത പത്രം നൽകിയിരുന്നു ബന്ധുക്കൾ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി ഹൃദയം, വൃക്ക, കരൾ, കോർണിയ എന്നിവയാണ് ദാനം ചെയ്‌തത്. പരേതനായ ജോർജ് കുട്ടിയുടെയും ശാന്തമ്മയുടെയും മകനാണ് ഐസക്ക് ഭാര്യ നാൻസി. മകൻ അമയൽ.
ചരിത്രമായ നിമിഷങ്ങൾ
അങ്കമാലി സ്വദേശി അജിന് ചേരുന്ന ഹൃദയം ലഭ്യമാണെന്ന സന്ദേശം ബുധൻ രാത്രിയാണ് ലഭിച്ചത്.
ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ വിവരം മന്ത്രി പി രാജീവിനെ അറിയിച്ചു.
രാത്രി ഏറെ വൈകിയിരുന്നെങ്കിലും പി.രാജീവ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറി. സംസ്ഥാന സർക്കാർ പൊലീസ് സേനയ്ക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ അവയവം കൊണ്ടുവരാൻ സൗജന്യമായി വിട്ടുനൽകാൻ മുഖ്യമന്ത്രി നിർദേശിച്ചതോടെ ദൗത്യം പാതി വിജയം കണ്ടു.
വ്യാഴം പുലർച്ചെ നാലിന് ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. ശ്രീശങ്കർ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘം കിംസ് ആശുപത്രിയിലേക്ക് തിരിച്ചു. എട്ടിന് ഹൃദയം എടുക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചു. കൊച്ചിയിൽ ഹയാത്തിന്റെ ഹെലിപാഡിൽ എത്തിച്ച ഹൃദയം നാലു മിനിറ്റുകൊണ്ട് പൊലീസ് സേന ഒരുക്കിയ ഗ്രീൻ കോറിഡോറിലൂടെ ലിസി ആശുപത്രിയിൽ കൊണ്ടുവന്നു. രാത്രി ഏഴോടെ ആ ഹൃദയം അജിന്റെ ജീവതാളമായി.
ഡോ. ഭാസ്കർ രംഗനാഥൻ, ഡോ. പി മുരുകൻ, ഡോ. ജോബ് വിൽസൺ, ഡോ. ഗ്രേസ് മരിയ, ഡോ. ആൻ്റണി ജോർജ്, ഡോ. ആയിഷ നാസർ, രാജി രമേഷ് സന സാനീഷ് എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.
Post a Comment
0 Comments