പന്തീരായിരം തേങ്ങയേറ് ആചാര്യൻ വള്ളിവട്ടത്തില്ലം ശങ്കരൻ നമ്പൂതിരി അന്തരിച്ചു

നരിക്കുനി : മലബാറിലെ പ്രശസ്തമായ വേട്ടയ്ക്കൊരു മകൻ കളം പാട്ട് ചടങ്ങിലെ പ്രധാന കോമരം നരിക്കുനി വള്ളിവട്ടത്തില്ലം ശങ്കരൻ നമ്പൂതിരി (74 ) അന്തരിച്ചു. 150 ൽ പരം പന്തീരായിരം (12,000 നാളികേരമെറിയൽ ) നടത്തിയ ഇദ്ദേഹത്തിന് ധാരാളം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നിലമ്പൂർ കോവിലകം വേട്ടയ്ക്കൊരു മകൻ ക്ഷേത്രം , തൃക്കലങ്ങോട്ടൂർ ശിവക്ഷേത്രം , ഇരട്ടക്കുളങ്ങര പരദേവത ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളിലേയും , തറവാടുകളിലെയും വേട്ടയ്ക്കൊരു മകൻ കളം പാട്ടിലെ പ്രധാന കോമരം ആയിരുന്ന ഇദ്ദേഹത്തിൻ്റെ ഭാര്യ ഹരിപ്പാട് നാണമ്പാട്ട് ഇല്ലത്ത് ശ്രീദേവി അന്തർജ്ജനമാണ്.

 പാർവ്വതി  ( സൈന്റിസ്റ്റ് , യു കെ ), ശ്രുതി (അധ്യാപിക കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് ) , ശരണ്യ , ശ്രീരാം (അസി: മാനേജർ കേരള ഗ്രാമീണ ബാങ്ക് അമ്പലത്തറ )  എന്നിവർ മക്കളാണ്.
നരിക്കുനി എടമന ജിതിൻ ശർമ്മ , ശ്രീകാന്ത് നമ്പൂതിരി കൽപ്പകശ്ശേരി , എന്നിവർ മരുമക്കളാണ്.
ശ്രീദേവി അന്തർജനം , നാരായണൻ നമ്പൂതിരി , ഉമാദേവി അന്തർജനം പാർവ്വതി അന്തർജനം ദേവകി അന്തർജനം പരേതനായ രാമൻ നമ്പൂതിരി എന്നിവർ സഹോദരങ്ങളാണ്.

Post a Comment

0 Comments