ഡേറ്റിങ് ആപ്പ് വഴി പരിചയം; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി കൂട്ട പീഡനത്തിന് ഇരയായി

കാസര്‍കോട് : പരിചയപ്പെട്ടവർ ദുരുപയോഗം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഇരയായത് കൂട്ട പീഡനത്തിന്. 
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 14 പേര്‍ക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. 
6 പേരെ പൊലീസ് പിടികൂടി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാരാണു പ്രതികള്‍. ഡേറ്റിങ് ആപ്പ് വഴിയാണ് ഇവര്‍ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. നാല് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് അന്വേഷണം. നിലവില്‍ 14 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 
കാസര്‍കോട് ജില്ലയില്‍ മാത്രം എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2 വര്‍ഷമായി കൗമാരക്കാരൻ പീഡനത്തിന് ഇരയായി എന്നാണ് വിവരം.

Post a Comment

0 Comments