വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്‌ഥിര വികസന പാതയിൽ: മന്ത്രി ഒ.ആർ.കേളു
പുൽപ്പള്ളി : വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്‌ഥിര വികസന പാതയിലെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. കുറുവ ദ്വീപിൽ നിർമിച്ച ചങ്ങാടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ടൂറിസം തിരിച്ചു വരവിന്റെ പാതയിലാണ്. കുറുവ ദ്വീപിൽ എത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ മുള ചങ്ങാടങ്ങൾ ഒരുക്കിയിട്ടുള്ളത്. വരുന്ന അവധി ദിവസങ്ങളിൽ വിനോദത്തിനു ഏറെ അനുയോജ്യമായ പ്രദേശമാണ് കുറുവ ദ്വീപെന്നും മന്ത്രി പറഞ്ഞു. പരിസ്ഥി സൗഹൃദമായ കൂടുതൽ സൗകര്യങ്ങൾ സഞ്ചാരികൾക്ക് ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായ പരിപാടിയിൽ ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, കുറുവ ഡി.എം.സി മാനേജർ രതീഷ് ബാബു, ഡി.ടി.പി.സി അഡ്മിനിസ്ട്രേഷൻ മാനേജർ പി.പി
പ്രവീൺ എന്നിവർ സംസാരിച്ചു.
Post a Comment
0 Comments