സുൽത്താൻ നൂറിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കോഴിക്കോട് : നിരവധി ക്രിമിനൽ കേസുകളില്‍  ഉൾപ്പെട്ട പ്രതിയും നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൌഡിയുമായ കൊളത്തറ സ്വദേശി നൂർ മഹലിൽ സുൽത്താൻ നൂറിനെ (24) കാപ്പ ചുമത്തി ജയിലിലടച്ചു. 
നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൂട്ടം കൂടിയും അല്ലാതെയും മാരകായുധങ്ങള്‍ ഉപയോഗിച്ചും അല്ലാതെയും മരണം വരെ സംഭവിക്കാവുന്ന ദേഹോപദ്രവം ഏല്‍പ്പിക്കുക, അസഭ്യം പറയുക, വാഹനങ്ങള്‍ക്ക് കേടുപാടു വരുത്തുക, വീട്ടിലേക്ക് അതിക്രമിച്ചു കയറി വാഹനങ്ങള്‍ തീയിട്ട് നശിപ്പിക്കുക, മയക്കു മരുന്ന് കടത്തുക, പോക്സോ ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകള്‍ നിലവിലുണ്ട്. 2024ല്‍ കാപ്പ ചുമത്തി  നാടുകടത്തപ്പെട്ട പ്രതി വീണ്ടും മയക്കു മരുന്ന് കേസില്‍ നല്ലളം പോലീസിന്‍റെ പിടിയിലാവുകയായിരുന്നു. നിലവില്‍ പോക്സോ കേസില്‍  പിടിക്കപ്പെട്ട് കോഴിക്കോട് ജില്ലാ  ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ KAAPA ഓർഡർ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടക്കുകയായിരുന്നു. നല്ലളം പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ സുമിത്ത് കുമാര്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അരുൺ കെ. പവിത്രൻ സമർപ്പിച്ച ശുപാർശയിലാണ് കോഴിക്കോട് ജില്ലാ കലക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. 

Post a Comment

0 Comments