പുരസ്കാര നിറവിൽ മോഹൻലാൽ


കൊച്ചി : ലാലേട്ടനിലൂടെ മലയാള സിനിമ ദേശീയ പുരസ്കാര നിറവിൽ. 2023 തഥാസാഹിബ് ഫാൽക്കെ അവാർഡാണ്  മോഹൻലാലിനെ ലഭിച്ചത്. 
ഇന്ത്യൻ സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. അടൂർ ഗോപാലകൃഷ്ണ‌നു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. കഴിഞ്ഞവർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്ക‌ാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർ സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969ൽ ഏർപ്പെടുത്തിയതാണ് പുരസ്‌കാരം.

എന്റെ സഹോദരാ… കലാകാരാ…ഇത് നീ അര്‍ഹിച്ച കിരീടം;ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി പറഞ്ഞു.
"സിനിമയെ ശ്വസിക്കുകയും സിനിമയില്‍ തന്നെ ജീവിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ കലാകാരന് ലഭിച്ചിരിക്കുന്ന അംഗീകാരം കൂടിയാണിത്" മമ്മൂട്ടിയുടെ സന്ദേശത്തിൽ പറയുന്നു. 
ലാലിൻറെ പുരസ്കാര നേട്ടത്തിൽ തൻ്റെ  അഭിനന്ദനങ്ങൾ 
പ്രിയദർശൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 
'ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ലാലിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ അംഗീകാരം മറ്റാരെക്കാളും നിങ്ങൾ അർഹിക്കുന്നു. നിങ്ങളുടെ അസാധാരണ പ്രതിഭയെ രാജ്യം ആഘോഷിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. ഏറ്റവും അർഹതപ്പെട്ട ഇതിഹാസതുല്യനായ വ്യക്തിയെ ആദരിച്ചതിന് ജൂറിക്ക് നന്ദി', പ്രിയദർശൻ കുറിച്ചു.
തലമുറകളെ പ്രചോദിപ്പിച്ചതിന് നന്ദി എന്നാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കവച്ചു കൊണ്ട് നടി മഞ്ജു വാരിയർ കുറിച്ചത്.
ചൊവ്വാഴ്ച നടക്കുന്ന ദേശീയചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
ഏറ്റവും ഉൾപുളകത്തോടെ ഈ നിമിഷത്തെ ഏറ്റുവാങ്ങുന്നു’ പുരസ്കാര നേട്ടത്തിൽ മോഹൻലാൽ പ്രതികരിച്ചു.  

Post a Comment

0 Comments