പിടിച്ചെടുത്ത കുഴൽപണം പൂഴ്ത്തി; പൊലീസുകാർക്ക് സസ്പെൻഷൻ


കൽപറ്റ : വേലി തന്നെ വിളവു തിന്ന കാര്യമാണ്  വൈത്തിരിയിൽ ഉണ്ടായത്. കാര്യം എന്താണെന്നാൽ പിടിച്ചെടുത്ത ലക്ഷങ്ങളുടെ കുഴൽപ്പണം പൊലീസുകാർ തന്നെ പൂഴ്ത്തി. ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം ഇപ്പോൾ സസ്പെൻഷൻ ഉത്തരവിറങ്ങിയതോടെയാണ് പൊതുജനം അറിയുന്നത്.  
കുഴൽപണം റിപ്പോർട്ട് ചെയ്യാ തെ പൂഴ്ത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻ ഷൻ. വൈത്തിരി എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ ഷുക്കൂർ, അബ്‌ദുൽ : മജീദ് എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ അന്വേഷ ണത്തിന്റെ അടിസ്ഥാനത്തിൽ ഉത്തര മേഖലാ ഐജി രാ ജ്പാൽ മീണ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ 15നു ചുണ്ടേലിൽ
നിന്നാണ് മലപ്പുറം സ്വദേശി കൾക്ക് കൈമാറാനായി  കൊണ്ടുവന്ന 3.3 ലക്ഷം രൂപ പൊലീസ് പിടി ച്ചെടുത്തത്. എന്നാൽ, പിന്നീട് ഇതുമായി ബന്ധപ്പെട്ട് അന്വേ ഷണം നടത്തുകയോ പണത്ത ക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ല.
ഇതിനു പിന്നാലെ ചുണ്ടേൽ സ്വദേശിയായ യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ബോധ്യപ്പെടുകയായിരുന്നു. തുടർന്നാണ് വകുപ്പുതലത്തിൽ അന്വേഷണം നടത്തി പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. 

Post a Comment

0 Comments