Spain
ഇസ്രയേലിനെ വിലക്കിയില്ലെങ്കിൽ ലോകകപ്പ് ബഹിഷ്കരിക്കാൻ സ്പെയിൻ
മാഡ്രിഡ് : ഇസ്രയേലിനു എതിരെ ലോക രാജ്യങ്ങളിൽ പ്രതിഷേധം തുടരുന്നു. 2026ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന് ഇസ്രയേൽ യോഗ്യത നേടിയാൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് സ്പാനിഷ് സർക്കാർ വക്താവ് പാറ്റ്‌സി ലോപ്പസ്. ലോകകപ്പ് കിരീടം നേടാൻ ഏറെ സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നാണ് സ്‌പെയ്ൻ.
പലസ്തീനിൽ വംശഹത്യ തുടരുന്ന ഇസ്രയേലിനെ ഒരു കായിക ടൂർണമെന്റിലും പങ്കെടുപ്പിക്കരുതെന്നും ലോപ്പസ് പ്രസ്താവിച്ചു. ഗസയിലെ ഇസ്രയേലിന്റെ നടപടികളുടെ പേരിൽ അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ നിന്ന് ഇസ്രായേലിനെ ഒഴിവാക്കണമെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ആവശ്യപ്പെട്ടു.
2022 ൽ അയൽരാജ്യമായ യുക്രയ്‌നിനെ ആക്രമിച്ചതിനെ തുടർന്ന് ഫിഫയും യുവേഫയും അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് റഷ്യയെ വിലക്കിയ പോലെ തന്നെ ഇസ്രയേലിനെയും പരിഗണിക്കണമെന്ന് സാഞ്ചസ് പറഞ്ഞു.
Post a Comment
0 Comments