കിണറ്റിൽ വീണ വയോധികയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി


ഉമ്മളത്തൂർ : കിണറ്റിൽ വീണ വയോധികക്കും രക്ഷിക്കാനിറങ്ങിയ യുവാവിനും അഗ്നിരക്ഷാ സേന രക്ഷകരായി. വെള്ളിപ്പറമ്പ് ഉമ്മളത്തൂർതാഴം പൊങ്ങുഴിപറമ്പ് ലൂണാറ വീട്ടിൽ സൗദാമിനിയെ (75) ആണ് രക്ഷപ്പെടുത്തിയത്.  സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ.ബിനീഷിന്റെ നേതൃത്വത്തിൽ വെള്ളിമാട്കുന്ന് നിന്നെത്തിയ ഫയർഫോഴ്സാണ് രക്ഷപെടുത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം.നിഖിൽ 30 അടി താഴ്ചയും 6 അടി വെള്ളവുമുള്ള കിണറ്റിൽ ഇറങ്ങി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് വയോധികയേയും, രക്ഷിക്കാനിറങ്ങിയ സനൂപ് എന്ന യുവാവിനെയും സേനാംഗങ്ങളുടെ സഹായത്താൽ സുരക്ഷിതമായി പുറത്തെത്തിച്ചു. അവശയായ സ്ത്രീയെ സേനയുടെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ ഉറപ്പാക്കി. ഫയർ  ആൻഡ് റെസ്ക്യൂ ഓഫിസർ അനീഷ് കുമാർ, മഹേഷ്‌, സിന്തിൽ കുമാർ, ജമാലുദീൻ, കൃഷ്ണമുരളി,കിരൺ നാരായണൻ, ഹോം ഗാർഡ് വിജയൻ, സിവിൽ ഡിഫൻസ്‌ അംഗങ്ങളായ ഷമീർ, വിനീത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
    

Post a Comment

0 Comments