വിജിൽ തിരോധാനം ദുരൂഹതകൾക്ക് വിരാമം
കോഴിക്കോട് : വിജിൽ തിരോധാന കേസിലെ എല്ലാ ദുരൂഹതകളും അവസാനിച്ചു. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്. പൊലീസ് മികവ് തെളിയിച്ച അന്വേഷണമാണ് വിജിൽ തിരോധാന കേസിൽ ഉണ്ടായത്.
ആറുവർഷം മുൻപാണ് എലത്തൂർ സ്വദേശി വിജിലിനെ കാണാതായത്. ദുരൂഹ സാഹചര്യത്തിൽ മരിച്ച വിജിലിനെ സുഹൃത്തുക്കൾ ചേർന്ന് ചതിക്കും താഴ്ത്തുകയായിരുന്നു. യുവാവിനെകുഴിച്ച് മൂടിയ കേസിലെ പ്രതികളായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ, കുറ്റിക്കാട്ടൂര്‍ വെള്ളി പറമ്പ് സ്വദേശി ഗോശാലികുന്നുമ്മല്‍ വീട്ടില്‍ കുരുക്കത്തൂർ രഞ്ജിത്ത്, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ. പവിത്രന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ടൗൺ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ അഷ്റഫിന്റെയും, എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെയും നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേര്‍ന്ന് പിടികൂടിയത്.
2019 മാർച്ച് 24-നു കാണാതായ വിജിലിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട അന്വേഷണത്തിൽ വിജിലിന്റെ സുഹൃത്തുക്കളായ പ്രതികളെ പോലീസ് ചോദ്യം ചെയ്യുകയുണ്ടായി.
ഇവരുടെ മൊഴികളിലെ വൈരുധ്യം മനസ്സിലാക്കിയതിനെ തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതികൾ
കുറ്റം സമ്മതിക്കുകയായിരുന്നു. വിജിലിന്റെ മൃതശരീരം സരോവരം ചതുപ്പിൽ കുഴിച്ചുമൂടിയതായി മൊഴി നൽകി. തുടർന്ന് അന്വേഷണസംഘം ചതുപ്പിൽ പരിശോധന നടത്തി. വിജിലിന്റേതെന്ന് സംശയിക്കുന്ന ചെരുപ്പും ശരീരവശിഷ്ടങ്ങളും കണ്ടെത്തി.
ഈ കേസിലെ ഒന്നാം പ്രതിയായ നിഖിൽ, മൂന്നാം പ്രതിയായ ദീപേഷ് എന്നിവരെ പോലീസ് പിടികൂടി എന്നറിഞ്ഞപ്പോൾ കേസിലെ രണ്ടാമത്തെ പ്രതിയായ രഞ്ജിത്ത് തെലുങ്കാനയിലേക്ക് കടന്നുകളഞ്ഞു. എന്നാല്‍ അന്വേഷണസംഘം ഇയാളുടെ ലൊക്കേഷന്‍ നിരന്തരം നിരീക്ഷിച്ചു വരുന്നതിനിടെ പ്രതിയെ തെലുങ്കാനയിലുള്ള കമ്മത്ത് വച്ച് അതിസാഹസികമായി പിടികൂടുകയായിരുന്നു. വിജിൽ നിരോധന കേസിലെ ദുരൂഹത നീക്കുന്നതിനായി ഇപ്പോൾ പൊലീസ് നടത്തിയ ഇടപെടലുകൾക്ക് നാട്ടുകാരുടെ വലിയ പ്രശംസയാണ് ലഭിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസിനും ഇത് അഭിമാനിക്കാവുന്ന നേട്ടമാണ്.

Post a Comment
0 Comments