കേരള - യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ്: മിനി മാരത്തോണ്‍
കോഴിക്കോട് : മത്സ്യബന്ധന മേഖലയിലെ സുസ്ഥിരത ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ് കേരള- യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവിന്റെ പ്രചാരണാര്‍ഥം സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ഫിഷറീസ് വകുപ്പും ചേര്‍ന്ന് മിനി മാരത്തോണ്‍ സംഘടിപ്പിച്ചു.
കോതി പാലത്തിന് സമീപത്തുനിന്നാരംഭിച്ച് പുതിയാപ്പ ബസ്സ്റ്റാന്‍ഡ് വരെ തീരദേശ റോഡിലൂടെ പത്ത് കിലോമീറ്റര്‍ ദൂരമാണ് മാരത്തോണ്‍ നടന്നത്. ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ബി കെ സുധീര്‍ കിഷന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും പുതിയാപ്പ വാര്‍ഡ് കൗണ്‍സിലറുമായ മോഹന്‍ദാസ്, അത്‌ലറ്റിക് ഫെഡറേഷന്‍ അംഗം മാത്യു, സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ അംഗം ജോസഫ്, ഫിഷറീസ് അസി. ഡയറക്ടര്‍ കെ ശ്രീജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
18നും 60നും ഇടയില്‍ പ്രായമുള്ള അഞ്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും മൂന്ന് സ്ത്രീകളുമുള്‍പ്പെടെ 60 അത്ലറ്റുകളാണ് മാരത്തോണില്‍ പങ്കെടുത്തത്. പുരുഷ വിഭാഗത്തില്‍ എം ബി നബീല്‍ സാഹി ഒന്നും അജ്മല്‍ രണ്ടും ജോര്‍ജ് മാത്യു മൂന്നും സ്ഥാനം നേടി. വനിതാ വിഭാഗത്തില്‍ വി രഞ്ജിത ഒന്നും ടി പി ആശ രണ്ടും എസ് ഐശ്വര്യ മൂന്നും സ്ഥാനം നേടി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ കൃതി അശ്വിന്‍, ധ്രുവനാഥ്, റാസില എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
കേരളത്തിന്റെ സമുദ്ര-തീരദേശ സാധ്യതകളെ യൂറോപ്യന്‍ യൂണിയന്റെ വൈദഗ്ധ്യവുമായി സംയോജിപ്പിച്ച് സാമ്പത്തിക വളര്‍ച്ച, പാരിസ്ഥിതിക സംരക്ഷണം, പ്രതിരോധശേഷി, സാമൂഹിക തുല്യത എന്നിവയില്‍ മാതൃക സൃഷ്ടിക്കാനാണ് കേരള-യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് ലക്ഷ്യമിടുന്നത്. ഇന്നും നാളെയുമായി (സെപ്റ്റംബര്‍ 18,19) തിരുവനന്തപുരത്താണ് കോണ്‍ക്ലേവ് നടക്കുന്നത്. ഇതിന്റെ പ്രചാരണാര്‍ഥം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് മാരത്തോണ്‍ നടന്നത്.
Post a Comment
0 Comments