കുരുവട്ടൂർ പഞ്ചായത്തിനു മുൻപിൽ 'മരിച്ചവരുടെ' പ്രതിഷേധം


കോഴിക്കോട്
ജീവിച്ചിരിക്കുന്ന 12 പേരെ മരിച്ചവരായി റിപ്പോർട്ട് നൽകി വോട്ടർ പട്ടികയിൽ നിന്നു നീക്കം ചെയ്തതിനെ തിരെ യുഡിഎഫ്  കുരുവട്ടൂർ പഞ്ചായത്ത് ഓഫീസ്  മാർച്ച് നടത്തി.  'ഞാൻ മരിച്ചിട്ടില്ല.. ജീവിച്ചിരിപ്പുണ്ടെന്നു' കൈ ഉയർത്തി പറഞ്ഞു പ്രതിഷേധത്തിൽ പങ്കാളിയായ വോട്ടർ പട്ടികയിൽ നിന്നു നീക്കം ചെയ്യപ്പെട്ട ബാലകൃഷ്‌ണൻ കരുമ്പേച്ചാലിൽ എല്ലാവരുടെയും ശ്രദ്ധ നേടി. 
വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ചാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ മരിച്ചെന്നു പറഞ്ഞവർ ജീവനോടെയെത്തി പ്രതിഷേധിച്ചത്.  രേഖകളിൽ 'മരിച്ച'വർ വോട്ടവകാശം നിഷേധിക്കപ്പെട്ടതിനെതിരെ നടത്തിയ മാർച്ച് നാട്ടിൽ വലിയ വാർത്തയാണ്. മരിച്ചെന്ന് ചൂണ്ടിക്കാട്ടി 
 12 പേരെയാണ് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടി കയിൽനിന്നു നീക്കം ചെയ്തത്. ഇങ്ങനെ നീക്കം ചെയ്യപ്പെട്ട 3 പേർ സമരത്തിൽ പങ്കെടുത്തു.  ഷംനാദ് വടക്കയിൽ, നിമീഷ് മണിയഞ്ചേരിപ്പൊയിൽ, ബാലകൃഷ്ണൻ കരുമ്പേച്ചാലിൽ, ആമിന വളപ്പിൽ, ഹനീഫ, സരസു ചെറുപ്പമലയിൽ, ബാലചന്ദ്രൻ നായർ, ലതിക സദാനന്ദൻ, സുശീല മൂല ത്ത് മണ്ണിൽ, ലീല ഉണിച്ചാത്ത മണ്ണിൽ, അനുരാജ് മാണിയേട ത്ത്, യശോദ മാണിയേടത്ത് എന്നിവരുടെ പേരുകളാണ് മരിച്ചെന്ന് അന്വേഷണ ഉദ്യോഗസ്‌ഥ ന്റെ തെറ്റായ റിപ്പോർട്ടിനെ തുടർന്ന് വോട്ടർപട്ടികയിൽ നിന്നു നീ ക്കിയത്. പ്രകടനമായെത്തിയ പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമാറ്റി അകത്തു കയറാൻ ശ്രമിച്ചെങ്കി ലും പൊലീസ് തടഞ്ഞു. ഒരു ഭാ ഗത്തെ ബാരിക്കേഡ് മറിച്ചിട്ടു. നേതാക്കൾ ഇടപെട്ടാണ് പ്രവർ ത്തകരെ ശാന്തരാക്കിയത്.
കെപിസിസി മെംബർ എം.പി.ആദം മുൽസി ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിൽ നടന്നതിലും വലിയ വോട്ടു ചോരിയാണ് കുരുവട്ടൂരി ലേതെന്നും തദ്ദേശ തിരഞ്ഞെടു പ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ആദം മുൽസി പറഞ്ഞു. യുഡിഎഫ് പഞ്ചായത്ത്
ചെയർമാൻ കെ.കെ.അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. സി. ജാഫർ സാദിഖ്, പി.എം.അബ്ദു റഹിമാൻ, കെ.ശ്രീജിത്ത്, പി.സ നുജ്, ടി.കെ.റിയാസ്, ടി.മായിൻ, കെ.സി.ചന്ദ്രൻ, കെ.എം.രാജേ ന്ദ്രൻ, കെ.എം.ചന്ദ്രൻ, വാർഡ് മെംബർമാരായ ശശികല പുന പ്പോത്തിൽ, കെ.പി.ബീവി, നൂറു ദ്ദീൻ ചെറുവറ്റ, പി.സി.ബേബി, കൺവീനർ യു.പി.സത്യനാരായ ണൻ, സൗദ ഹസൻ, കെ.അഖി ലേഷ്, പി.കെ.ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments