Idukki
ആംബുലൻസ് മറിഞ്ഞ് മെയിൽ നഴ്സ് മരിച്ചു
ഇടുക്കി : രോഗിയുമായി പോയ ആംബുലൻസ് കാറിൽ ഇടിച്ചുമറിഞ്ഞ് രോഗിക്ക് ഒപ്പം പോയ മെയിൽ നഴ്സ് മരിച്ചു.
നാരകക്കാനം നടുവിലേടത്ത് ജിതിൻ ജോർജാണ് (39) മരിച്ചത്.
ഏറ്റുമാനൂർ പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിയുകയായിരുന്നു.
അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്ന് 108 ആംബുലൻസിൽ രോഗിയുമായി ആംബുലൻസിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ അവിടെനിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകാൻ നിർദേശിച്ചു. തുടർന്ന് രോഗിയെയും കൊണ്ട് കോട്ടയത്തേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. പരേതനായ കാണക്കാലിൽ ജോർജിന്റെയും ഗ്രേസിയുടെയും മകനാണ്. ജിതിന്റെ ഭാര്യ: ആൻസ് (ലക്‌ചറർ, എസ്എൻ കോളേജ് കണ്ണൂർ) കുറുപ്പംപടി കാഞ്ഞിരക്കൊമ്പിൽ കുടുംബാംഗമാണ്. ഏകമകൾ : ജോവാൻ (ഒന്നാം ക്ലാസ് വിദ്യാർഥി). സംസ്കാരം പിന്നീട്.
Post a Comment
0 Comments