കുസൃതി കാഴ്ചകൾ സമ്മാനിച്ച കുട്ടിയാന ചെരിഞ്ഞു

പുൽപ്പള്ളി : വന മധ്യത്തിലുള്ള ചേകാടി ഗവ.എൽപി സ്കൂളിലെത്തി ശ്രദ്ധ നേടിയ ആനക്കുട്ടി ഹെർപസ് ബാധയെ തുടർന്ന് ചരിഞ്ഞു. കർണാടക വനം വകുപ്പിന്റെ നാഗർഹോള കടുവാ സങ്കേതത്തിലെ ബെള്ള  ക്യാമ്പിലായിരുന്നു ആനക്കുട്ടി.
മൂന്നുമാസം പ്രായമുള്ള ആനക്കുട്ടിയെ കഴിഞ്ഞ മാസം 18-നാണ് ചേകാടിയിൽ കണ്ടെത്തിയത്. 

തുടർന്ന് വനപാലകർ അതിനെ വെട്ടത്തൂർ വനത്തിൽ ആനക്കൂട്ടത്തോടൊപ്പം വിട്ടെങ്കിലും കൂട്ടം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കബനി പുഴ നീന്തിക്കടന്ന് കർണാടക വനമേഖലയിൽ എത്തിയ ആനക്കുട്ടിയെ അവിടുത്തെ വനപാലകർ കണ്ടെത്തി നാഗർഹോളയിലെ ക്യാമ്പിൽ സംരക്ഷിച്ചു വരികയായിരുന്നു.
 സ്കൂളിലെത്തിയ ആനക്കുട്ടിയുടെ ദൃശ്യങ്ങളും ഫോട്ടോകളും വൈറലായിരുന്നു. അന്ന് കൗതുക കാഴ്ചകൾ സമ്മാനിച്ച കുട്ടിയാന ഇന്ന് നൊമ്പരപ്പെടുത്തുന്ന വാർത്തയായി. 

Post a Comment

0 Comments