മരണത്തിൽ ദുരൂഹത: മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി
കോഴിക്കോട് : മരണത്തിൽ ബന്ധുക്കൾ സംശയംപ്രകടിപ്പിച്ചതിനെത്തുടർന്ന് കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. കോണാട് ബീച്ചിലെ
തോണിച്ചാൽ വീട്ടിൽ അസീമി (40)ന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പരാതിയെ തുടർന്ന് മരണകാരണം സ്ഥിരീകരിക്കാനാണു വെള്ളയിൽ പോലീസ് തീരുമാനിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പോസ്റ്റ്മോർട്ടം ചെയ്യാൻ നടപടികൾ സ്വീകരിച്ചത്.
തിരുവോണവും നബിദിനവും ആഘോഷിക്കാൻവേണ്ടി അസീം ഒരു വീട്ടിൽ പോയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
ആ വീടിനടുത്തുനിന്ന് ഒരു ബന്ധുവാണ് അസീമിനെ ബൈക്കിൽ വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയ ഉടൻ ഉറങ്ങാൻകിടന്നെന്ന് ഭാര്യ പറഞ്ഞു.
എന്നാൽ, ഏറെനേരംകഴിഞ്ഞിട്ടും ഉണരാത്തതിനാൽ സംശയംതോന്നി വിളിച്ചുനോക്കിയപ്പോൾ അബോധാവസ്ഥയിലായിരുന്നു. അതിനാലാണ് ആശുപത്രിയിലെത്തിച്ചതെന്നും ഭാര്യ സിമീന പറഞ്ഞു. തിങ്കളാഴ്‌ച പോലീസ് സിമീനയുടെ മൊഴി രേഖപ്പെടുത്തി അസ്വാഭാവികമരണത്തിന് കേസെടുത്തിരുന്നു.
Post a Comment
0 Comments