ബഹു. നിർബന്ധമാണ്




തിരുവനന്തപുരം : സർക്കാർ നൽകുന്ന മറുപടി കത്തുകളിൽ ബഹു. നിർബന്ധമാക്കി.  വകുപ്പുകളിൽ നിന്നുള്ള കത്തുകളിൽ മന്ത്രിമാരെ പരാമർശിക്കുമ്പോൾ ആദരസൂചകമായി ബഹുമാനപ്പെട്ട, അല്ലെങ്കിൽ ബഹു. തുടങ്ങിയ പദങ്ങൾ ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിർദ്ദേശം നൽകി. കലക്ടറേറ്റുകൾ, വിവിധ വകുപ്പുകൾ, ഡയറക്ടറേറ്റുകൾ തുടങ്ങിയ ഓഫിസുകൾക്ക് നൽകിയ സർക്കുലറിലാണ് നിർദ്ദേശം. 
പുതിയ തലമുറ ഉദ്യോഗസ്ഥർ പലപ്പോഴും അത്തരം പദങ്ങൾ അവഗണിക്കുന്നതായി പരാതി ഉയർന്നിരുന്നു.
പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട ഓഫിസുകളിൽ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കാറുണ്ട്. അതിന്റെ ഭാഗമായി നൽകുന്ന മറുപടിക്കത്തിൽ ബഹു. മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം. ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കാറുണ്ട്. പൊതുജനങ്ങൾ നൽകുന്ന കത്തുകളിലും അത് കാണാം. നിയമസഭയിൽ അംഗങ്ങളെയും മന്ത്രിമാരെയും പരാമർശിക്കുമ്പോഴും കത്തുകളും നോട്ടീസുകളും നൽകുമ്പോഴും ബഹു. പരാമർശിക്കണം. 

Post a Comment

0 Comments