അവാർഡ് ഫലസ്തീന് സമർപ്പിച്ച് സംവിധായിക അനുപർണ റോയ്
വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം നേടിയ ഇന്ത്യൻ സംവിധായിക അനുപർണ റോയ് തനിക്കു ലഭിച്ച അവാർഡ് ഫലസ്തീനിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി സമർപ്പിച്ചു.
ഫലസ്തീനിലെ ജനങ്ങളുടെ ദുരിതങ്ങളെ കുറിച്ച് ആഗോള സമൂഹം ചിന്തിക്കണമെന്ന് അനുപർണ റോയ് ആഹ്വാനം ചെയ്തു.
“ഈ സമയം ഫലസ്തീനൊപ്പം നിൽക്കേണ്ടത് ഒരു ഉത്തരവാദിത്തമാണ്. ഇത് എന്റെ രാജ്യത്തെ ചിലരെ അസ്വസ്ഥരാക്കിയേക്കാം, പക്ഷേ അത് ഇനി പ്രശ്നമല്ല,” റോയ് പറഞ്ഞു. റോയിയുടെ വാക്കുകൾ വലിയ കരഘോഷത്തോടെയാണ് കാണികൾ സ്വീകരിച്ചത്.
അനുപർണ റോയിയുടെ പ്രസ്താവന ഇന്ത്യയിൽ ചർച്ചകൾക്ക് വഴിവെക്കാൻ സാധ്യതയുണ്ട്. ഫലസ്തീനോടുള്ള ഐക്യദാർഢ്യ പ്രകടനങ്ങൾ പലപ്പോഴും രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമാകാറുണ്ട്.

Post a Comment
0 Comments