മകൻ്റെ ആക്രമണം: കോർപ്പറേഷൻ മുൻ കൗൺസിലർക്ക് പരുക്ക്
കൊച്ചി : മകൻ്റെ കുത്തേറ്റ്
കോർപ്പറേഷൻ മുൻ വനിതാ കൗൺസിലർക്ക് പരുക്ക്. മുൻ കൗൺസിലർ ഗ്രേസി ജോസഫിനാണു മകന്റെ കുത്തേറ്റത്.
ശരീരത്തിൽ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കലൂരിലെ കടയിൽ എത്തിയാണ് മകൻ ഗ്രേസിയെ കുത്തിയത്. അതേസമയം, ആക്രമണത്തിന് ശേഷം മകൻ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.
രാത്രി 8 മണിയോടെയാണ് സംഭവം. കലൂരിൽ ഗ്രേസി ജോസഫ് ഒരു കട നടത്തിവരുന്നുണ്ട്. അവിടെയെത്തിയ മകൻ ഗ്രേസിയുമായി വാക്കുതർക്കമുണ്ടാവുകയും തർക്കത്തിനൊടുവിൽ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Post a Comment
0 Comments