യുവാവിനെ അടിച്ചു പരിക്കേൽപ്പിച്ച രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട് : കല്ലായി റെയിൽവേ സ്റ്റേഷനടുത്ത് വെച്ച് യുവാവിനെ അടിച്ചു പരിക്കേൽപ്പിച്ച രണ്ട് യുവാക്കൾ പിടിയിൽ.
മുഖദാർ സ്വദേശി അരക്കൽതൊടി വാഹിബ മൻസിലിൽ റഫ്നാസ് (32), അരക്കിണർ മുല്ലത്ത് വീട്ടിൽ താമസിക്കുന്ന കല്ലായി പുളിക്കൽതൊടി സ്വദേശി അർഷാദ് മൻസിലില്‍ അക്ബർ അലി (29) എന്നിവരെയാണ് പന്നിയങ്കര പൊലീസ് പിടികൂടിയത്. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി കല്ലായി റെയിൽവെ പാലത്തിന് സമീപം മീൻ പിടിക്കുന്ന സമയം ഇയാളുടെ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന പേഴ്സ് മോഷണം പോകുകയായിരുന്നു. ഇത് എടുത്ത് കൊണ്ട് പോയി എന്ന് സംശയിക്കുന്ന പ്രതിയെ വൈകുന്നേരം കല്ലായി റെയിൽവേ സ്റ്റേഷനടുത്തുള്ള പറമ്പിൽ വെച്ച് കണ്ടപ്പോൾ പേഴ്സ് തിരികെ ചോദിച്ചതിലുള്ള വിരോധത്തിൽ അവിടെ കൂടിയിരുന്ന പ്രതികള്‍ ചേർന്ന് ഇയാളെ തടഞ്ഞു നിർത്തി അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതികൾക്ക് കോഴിക്കോട് സിറ്റിയിലെ കസബ, പന്നിയങ്കര തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് കേസും, പിടിച്ചുപറികേസും മറ്റും നിലവിലുണ്ട്. പന്നിയങ്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റാമാൻഡ് ചെയ്തു
Post a Comment
0 Comments