അയ്യപ്പ സംഗമം കഴിഞ്ഞ് മടങ്ങിയ കലാകാരൻ അപകടത്തിൽ മരിച്ചു
പത്തനംതിട്ട : പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് മടങ്ങവെ ഓർക്കസ്ട്രാ ടീം അംഗങ്ങളായ യുവാക്കൾ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കുട്ടിയിടിച്ച് അപകടം. അപകടത്തിൽ കലാകാരനായ യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് എള്ളുവിള കൊങ്ങംകോട് അനുഗ്രഹ ഭവനിൽ ബെന്നറ്റ് രാജ് (21) ആണ് മരിച്ചത്.
കാർ ഓടിച്ചിരുന്നത് ബെനറ്റ് രാജായിരുന്നു. ബാന്റിലെ ഡ്രമ്മറായ കിച്ചുവിനും ഗിറ്റാറിസ്റ്റ് ഡോണിക്കും പരിക്കുണ്ടെന്നും ഇരുവരും അപകടനില തരണം ചെയ്തെങ്കിലും തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഇഷാൻ ദേവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വേദനാജനകമായ കുറിപ്പിൽ പറയുന്നു. മറ്റ് കാറുകളുടെ മത്സരയോട്ടമാണ് ബെനറ്റിന്റെ ജീവനെടുക്കാൻ കാരണമായതെന്നും ഇഷാൻ ദേവ് കുറിച്ചു.
'ഇന്നലെ ഞങ്ങളുടെ ബാന്റ് പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്ന വഴി ഞങ്ങളുടെ ഡ്രമ്മർ കിച്ചുവിന്റെ കാർ റാന്നിയിൽ അപകടത്തിൽ പെട്ടു. കിച്ചുവിന്റെ സുഹൃത്ത് ബെനറ്റ് രാജ് ആണ് കാർ ഡ്രൈവ് ചെയ്തിരുന്നത്. എതിർദിശയിൽ നിന്ന് അതിവേഗതയിൽ wrong side കയറി വന്ന fortuner ഇടിച്ചുണ്ടായ അപകടത്തിൽ പ്രിയപ്പെട്ട കൊച്ചു എന്ന് ഞങ്ങൾ വിളിക്കുന്ന ബെനറ്റ് മരണപ്പെട്ടു. മറ്റു കാറുകളുടെ മത്സരഓട്ടത്തിൽ വന്ന കാർ ആണ് അപകടം ഉണ്ടാക്കിയത്.
തിരുവനന്തപുരം കോട്ടുക്കോണം കൈവൻകാല കൊങ്ങുംകോട് റോഡരികത്ത് വീട്ടിൽ രാജുവിന്റെയും(റിട്ട.സിഎസ്െഎ പള്ളി വികാരി)ലീനയുടേയും മകനാണ് മരിച്ച ബെനറ്റ് രാജ്. കലാസംഘത്തിലെ ഡ്രംസെറ്റ് ആർട്ടിസ്റ്റ് തിരുവനന്തപുരം ആറ്റിൻകര സ്വദേശി രാജേഷ്(കിച്ചു-33), ഗിറ്റാറിസ്റ്റ് അടൂർ കരുവാറ്റ വിരിപ്പുകാലാ തറയിൽ ഡോണി(25) എന്നിവർക്കാണ് പരിക്കേറ്റത്.
Post a Comment
0 Comments