ഡ്രെയിനേജിനുള്ളിൽ കുടുങ്ങിയ പോത്തിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി


അടിവാരം :  വെള്ളം കുടിക്കാനായി തോട്ടിൽ ഇറങ്ങി  മുന്നോട്ടു പോയപ്പോൾ  ഡ്രെയിനേജിനുള്ളിൽ കുടുങ്ങിയ പോത്തിനെ മുക്കം അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.  അടിവാരം അങ്ങാടിയിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. അടിവാരം സ്വദേശി വിളക്കാട്ടുകാവിൽ മുജീബിന്റെ ഒന്നര വയസ്സുള്ള പോത്താണ് അഴുക്കുചാലിൽ കുടുങ്ങിയത്. 
തോടുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ലാബിട്ട് മൂടിയ അഴുക്കുചാലിനു ഉള്ളിലൂടെ മുപ്പത് മീറ്ററോളം സഞ്ചരിച്ച പോത്ത് പിന്നീട് പുറത്ത് കടക്കാനാവാത്ത വിധം കുടുങ്ങിപ്പോവുകയായിരുന്നു.  നാട്ടുകാർ വിവരമറിയിച്ചത് പ്രകാരം മുക്കത്തു നിന്നു അഗ്നി രക്ഷാസേനയെത്തി അരമണിക്കൂറോളം പണിപ്പെട്ട് റെസ്ക്യൂ ബെൽറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് മിനി ക്രെയിനിന്റെ സഹായത്തോടെ പോത്തിനെ രക്ഷപ്പെടുത്തി. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. 
അഴുക്കുചാലിൽ കുടുങ്ങി ശ്വാസം കിട്ടാതെ  അവശനിലയിലായിരുന്ന പോത്തിനെ പ്രാഥമിക ശുശ്രൂഷകൾ നൽകി. സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എസ്.സുമിത്ത്, സേനാംഗങ്ങളായ പി ടി അനീഷ്, എൻ പി അനീഷ്, കെ പി അജീഷ്, പി നിയാസ്, കെ പി നിജാസ്, വി എം മിഥുൻ, കെ പി രാജൻ , ചുരം സംരക്ഷണ സമിതി അംഗം ലത്തീഫ് അടിവാരം എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

Post a Comment

0 Comments