ഓണം മദ്യ വിൽപനയിൽ സർവകാല റെക്കോർഡ്



തിരുവനന്തപുരം :  10 ദിവസം കൊണ്ട് കേരളം കുടിച്ചത് 826.38 കോടി രൂപയുടെ മദ്യം. മദ്യ വിൽപനയിൽ മുൻ  വർഷത്തേക്കാൾ 50 കോടി രൂപയുടെ വർധനവാണു ഉണ്ടായിരിക്കുന്നത്.  ഉത്രാട ദിനത്തിൽ മാത്രം 137.64 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ വില്പനയിൽ ഒന്നാം സ്ഥാനം നേടിയത്. ഓണക്കാലയളവിൽ 
1.46 കോടി രൂപയുടെ മദ്യമാണ് കരുനാഗപ്പള്ളി ഔട്ട്ലെറ്റിൽ വിറ്റത്. നാനൂറോളം ഔട്ട്ലറ്റ്ലെറ്റുകളാണ് ബീവറേജസ് കോർപ്പറേഷനു സംസ്ഥാനത്തുള്ളത്.  കൺസ്യൂമർഫെഡിന്റെ ഔട്ട്ലെറ്റുകൾ വഴിയും വൻതോതിൽ മദ്യം വിറ്റഴിഞ്ഞിട്ടുണ്ട്. കൊല്ലം ജില്ലയിലെ കാവനാടാണ് മദ്യ വില്പനയിൽ രണ്ടാം സ്ഥാനത്ത്. ഇവിടെ നിന്ന് 1.23 കോടി രൂപയുടെ മദ്യമാണ് വിൽപ്പന നടത്തിയത്.

Post a Comment

0 Comments