നായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് പരുക്കേറ്റ വീട്ടമ്മ മരിച്ചു

അലനല്ലൂര്‍ : റോഡിന് കുറുകെ ചാടിയ തെരുവുനായ ഇടിച്ച് ബൈക്ക് മറിഞ്ഞ് പരുക്കേറ്റ വീട്ടമ്മ മരിച്ചു. 
മലപ്പുറം മേലാറ്റൂര്‍ കിഴക്കുംപാടം കട്ടിലശ്ശേരി ഉമ്മറിന്റെ ഭാര്യ സലീനയാണ് (40)  മരിച്ചത്. മകന്‍ ഓടിച്ച ബൈക്കിലാണ് സലീന യാത്ര ചെയ്തിരുന്നത്. 
റോഡിന് കുറുകെ ചാടിയ നായയെ ഇടിച്ച് ബൈക്ക് മറിഞ്ഞതോടെ  ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.  സലീനയുടെ തലക്ക് ഗുരുതര പരിക്കേറ്റു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അലനല്ലൂർ സ്കൂൾപ്പടിയിലായിരുന്നു അപകടം. 
മകന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. മക്കള്‍: മുഹമ്മദ് ഷമ്മാസ്, അബ്ദുല്ല, ഷാന്‍ അഹ്മദ്. 

Post a Comment

0 Comments