സൈബർ ആക്രമണം ബഹുമതിയായി കാണുന്നു, പോരാട്ടം തുടരും: റിനി ആൻ ജോർജ്

കൊച്ചി : സൈബർ അറ്റാക്കിനെ കുറിച്ചാണെങ്കിൽ അത് ഒരു ബഹുമതിയായി കാണുന്നു, ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം നടി റിനി ആൻ ജോർജിൻ്റെ വാക്കുകളാണിത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതികരണം നടത്തിയതോടെയാണ് റിനി മാധ്യമശ്രദ്ധ നേടിയത്. തുടർന്ന് കടുത്ത സൈബർ ആക്രമണവും റിനിക്കെതിരെ ഉണ്ടായിരുന്നു.
'ഉന്നയിച്ചതൊന്നും മാഞ്ഞുപോകില്ല, നിയമവഴികൾക്കു ഇല്ല എന്നതിനർഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ല' പോരാട്ടം തുടരുമെന്ന് റിനി ആൻ സൂചന നൽകുന്നു. താൻ ഉന്നയിച്ച പ്രശ്‌നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവ അല്ലെന്ന് നടി റിനി ആൻ ജോർജ് വ്യക്തമാക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ യുവ നടി അടക്കം നിയമനടപടിക്ക് ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചെന്ന വാർത്തകൾ പുറത്തു വന്നപ്പോഴാണ്
റിനിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്. പോരാട്ടം തുടരുക തന്നെ ചെയ്യും. ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക്
പൊള്ളുന്നത് കൊണ്ടാണ് തനിക്ക് എതിരായ പെയ്‌ഡ് ആക്രമണം. നിയമവഴികൾ ഇല്ല എന്നതിനർഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലലോ എന്നും റിനി ഇൻഗാമിൽ കുറിച്ചു. റിനിയുടെ വെളിപ്പെടുത്തലുകളോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കടുത്ത പ്രതിസന്ധിയിലായത്. 

Post a Comment

0 Comments