കുറുനരി ശല്യം രൂക്ഷം; ആടുകളെ കൊന്നു
താമരശ്ശേരി : കാട്ടുപന്നികളുടെയും മുള്ളൻ പന്നികളുടെയും ആക്രമണം കാരണം ജനം ദുരിതമനുഭവിക്കുമ്പോൾ ഇരട്ടി ആഘാതമായി കുറുനരി ശല്യവും.
കുറുനരികൾ ആടുകളെ കടിച്ചു കൊന്നതിനാൽ കർഷകന് ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ചമൽ പൂവ്വത്തിങ്ങൽ താമസിക്കുന്ന ഉമ്മണത്ത് സുരേഷ് വളർത്തുന്ന എട്ടു ആടുകളെയാണു കുറുനരികൾ അക്രമിച്ച് കൊന്നത്. ഇദ്ദേഹത്തിന്റെ ജീവിതോപാധിയാണ് ആട് വളർത്തൽ. ആടുകളെ നഷ്ടപ്പെട്ട സുരേഷിന് അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബന്ധപ്പെട്ടവരോട് വാർഡ് മെംബർ അനിൽ ജോർജ് അധികൃതരോട് ആവശ്യപ്പെട്ടു.
Post a Comment
0 Comments