പിഎസ്‍സി അഭിമുഖം

കൽപറ്റ : വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുൾടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) – എൽപിഎസ് (കാറ്റഗറി നമ്പര്‍ 157/2024),  ഫുൾടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) – എൽപിഎസ് (കാറ്റഗറി നമ്പര്‍ 154/2024), യുപി സ്കൂൾ ടീച്ചര്‍ (തമിഴ് മീഡിയം (കാറ്റഗറി നമ്പര്‍ 519/2024) തസ്തികകളുടെ ഇന്റര്‍വ്യൂ  സെപ്റ്റംബര്‍ 12ന് പിഎസ്‍സിയുടെ വയനാട് ജില്ലാ ഓഫീസിൽ വെച്ച് നടക്കും.  
അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലൂടെയും മൊബൈലില്‍ എസ്.എം.എസ് വഴിയും ലഭ്യമാക്കിയിട്ടുണ്ട്.  ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും, ഒടിവി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, കെ-ഫോമും (ബയോഡേറ്റ) യോഗ്യത സര്‍ട്ടിഫിക്കറ്റുകളും, അസല്‍ തിരിച്ചറിയല്‍ കാര്‍ഡും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഹാജരാകാത്തവര്‍ക്ക് മറ്റൊരവസരം നല്‍കില്ലെന്ന് പിഎസ്‍സി അറിയിച്ചു.

Post a Comment

0 Comments