ഗേറ്റ് വീണു പരുക്കേറ്റ കുഞ്ഞ് മരിച്ചു


ആലപ്പുഴ : തള്ളിനീക്കുന്ന ഗേറ്റ് അടയ്ക്കുന്നതിനിടെ ദേഹത്തു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു.അഖിൽ മണിയൻ അശ്വതി ദമ്ബതികളുടെ മകൻ ഋദവാണ് മരിച്ചത്. 4 ദിവസം മുൻപ് അശ്വതിയുടെ വീടായ പഴവീട് തെക്കേ അത്തിത്തറ വീട്ടിൽ വച്ചായിരുന്നു അപകടം.അഖിലിൻ്റെ വീട് വൈക്കം ടിവി പുരത്താണ്. അശ്വതിക്കു പനിക്കുന്നതിനാൽ അച്ഛനുമമ്മയും 22-നു രാവിലെ വൈക്കത്തു പോയിരുന്നു. അശ്വതിയെയും കുഞ്ഞിനെയും കൂട്ടി അവർ രാവിലെ പതിനൊന്നോടെ കാറിൽ ആലപ്പുഴയിലെ വീട്ടിലെത്തി. കാറിൽ നിന്നിറങ്ങിയ അശ്വതിയും അച്ഛൻ പ്രസാദും വീട്ടിലേക്കു കയറി. ഋദവ് റോഡിലിറങ്ങാതിരിക്കാൻ അശ്വതിയുടെ അമ്മ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചു. പിന്നിൽ ഋദവ് നിൽക്കുന്നത് അവർ കണ്ടില്ല. അടയ്ക്കുന്നതിനിടെ ഗേറ്റ്, അതുറപ്പിച്ച റെയിലിൽനിന്ന് തെന്നിമറിഞ്ഞ് അവരുടെയും ഋദവിന്റെയും ദേഹത്തേക്ക് ഉണ്ട് വീഴുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ  ചികിത്സയിൽ ആയിരുന്നു. 

Post a Comment

0 Comments