പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : കൊളത്തറ ചാലിയാർ പുഴയിൽ  കാണാതായ ആളെ കണ്ടെത്തി. 
കൊളത്തറ കൊല്ലമ്പലത്ത് രത്നാകരനെയാണ് (78) മരിച്ച നിലയിൽ കണ്ടെത്തിയത്. കൊളത്തറ സ്കൂളിനു സമീപം ഇന്ന് പുലർച്ചെയാണ് രത്നാകരനെ കാണാതായത്. ഫയർ ഫോഴ്സിന്റെ സ്‌കൂബ ടീം നടത്തിയ തിരച്ചിലിലാണു കണ്ടെത്തിയത്. മീഞ്ചന്ത ഫയർ സ്റ്റേഷൻ  അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ. ഷിഹാബുദീന്റെ നേതൃത്വത്തിലാണ് പുഴയിൽ തിരച്ചിൽ നടത്തിയത്.  
വീട്ടിൽ നിന്നു കാണാതായ ആളുടെ ചെരിപ്പ് പുഴയുടെ സൈഡിൽ നിന്നും കണ്ടെത്തിയതിന്റെ സംശയത്തിലാണ് ഫയർഫോഴ്സിന്റെ സ്കൂബാ ടീം തിരച്ചിൽ നടത്തിയത്.


 

Post a Comment

0 Comments