നഗരമധ്യത്തില്‍ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വയോധികൻ പിടിയിൽ
ഈ കേസിൽ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് സ്വദേശി ശശിധരന്‍ ഷേണായിയാണ് അറസ്റ്റിൽ ആയത്. ഇന്നലെ റോഡിലൂടെ നടക്കുമ്പോള്‍ പ്രതി ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചതായാണു പെണ്‍കുട്ടിയുടെ പരാതി. അതിക്രമം ഉണ്ടായ ഉടൻ തന്നെ പെൺകുട്ടി പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശശിധരൻ ഷേണായി പൊലീസ് പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തതായി നടക്കാവ് പൊലീസ് പറഞ്ഞു.
Post a Comment
0 Comments