തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളിൽ
തിരുവനന്തപുരം : കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളിലായി നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിനു മുന്നോടിയായി ഒരിക്കൽ കൂടി വോട്ടർപട്ടിക പുതുക്കുന്നതായിരിക്കും. ഡിസംബർ 20ന് മുൻപ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം. പുതുവർഷത്തിനൊപ്പം പുതിയ പുതിയ ഭരണസമിതികൾ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിലേറും. 2020 ഡിസംബർ 21ന് ആണ് ഇപ്പോഴത്തെ തദ്ദേശ ഭരണസമിതികൾ നിലവിൽ വന്നത്. കോവിഡ് കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പ് രണ്ടുമാസം നീട്ടിവെക്കേണ്ടിവന്നിരുന്നു.
Post a Comment
0 Comments