ദുൽഖറിൻ്റെ വീട്ടിലേക്ക് മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥരും എത്തി
കൊച്ചി : കസ്റ്റംസ് പരിശോധന നടക്കുന്ന ദുൽഖർ സൽമാൻ്റെ വീട്ടിലേക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തി.
ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായാണ് ഈ റെയ്ഡ്. ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന ഈ പരിശോധനയുടെ ഭാഗമായാണ് നടന്മാരായ ദുൽക്കറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലും കസ്റ്റംസ് എത്തിയത്. ദുൽഖറിന്റെ എളകുളം, പനമ്പള്ളിയിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലുമാണ് കസ്റ്റംസിൻ്റെ പരിശോധന.
രാജ്യവ്യാപക റെയ്ഡിൽ കേരളത്തിൽ 30 കേന്ദ്രങ്ങളിലാണ് പരിശോന. വാഹന പരിശോധനയ്ക്കായാണ് എം വിഡി ഉദ്യോഗസ്ഥർ എത്തിയത്.
Post a Comment
0 Comments