പതിമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

കോഴിക്കോട്
ജില്ലയിലെ വിവിധ പൊലീസ് 
സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പതിമംഗലം സ്വദേശി പാലുമണ്ണിൽ വീട്ടിൽ അബ്ദുൽ ജബ്ബാറിനെ (23) നെയാണ് നാടുകടത്തിയത്. 
പ്രതിക്കെതിരെ കോഴിക്കോട് ജില്ലയിലെ  മെഡിക്കൽ കോളജ്, കുന്നമംഗലം പൊലീസ്  സ്റ്റേഷനുകളിലായി നിരോധിത മയക്കുമരുന്നുകൾ ഉപയോഗിച്ച് മാരകായുധങ്ങളായ കല്ല്, കത്തി, ഇരുമ്പ് വടി മുതലായവ ഉപയോഗിച്ചും കൈകൊണ്ടും അടിച്ച് പരിക്ക് ഏൽപ്പിച്ചതിനും, സ്ത്രീകളുടെ ബാഗും പണവും വാഹനവും മറ്റു വിലപിടിപ്പുള്ള മുതലുകളും കവർച്ച ചെയ്തതിനും, ബൈക്കിൽ വന്ന് പിടിച്ചുപറി നടത്തിയതിനും മറ്റുമായി നിരവധി കേസുകൾ നിലവിലണ്ട്. കുന്നമംഗലത്ത് വെച്ച് ട്രാൻസ് ജെൻഡറിനെ ആക്രമിച്ച് സ്കൂട്ടറിന്‍റെ താക്കോൽ കവർന്ന് സ്കൂട്ടർ കളവ് ചെയ്ത് കൊണ്ട് പോയതിന് റിമാന്‍റിലായിരുന്നു. 
തുടർച്ചയായി ക്രിമിനൽ കേസുകളിൽ  ഉൾപ്പെടുകയും, പൊതുസമൂഹത്തിന് ഭീഷണിയായി മാറുകയും ചെയ്ത പ്രതി കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണ്. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് പ്രതിക്കെതിരെ കുന്ദമംഗലം പൊലീസ് കാപ്പ നടപടി സ്വീകരിച്ചത്. കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ സമർപ്പിച്ച ശുപാർശയിലാണ് ഡി.ഐ.ജി. & കമ്മിഷണർ കോഴിക്കോട് സിറ്റി ഒരു വർഷത്തേക്ക് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്.

Post a Comment

0 Comments