കസ്റ്റംസ് റെയ്ഡ്: ദുൽഖർ സൽമാന്റെ വാഹനങ്ങൾ പിടിച്ചെടുത്തു

മമ്മൂട്ടിയുടെ ഗാരേജിൽ നടത്തിയ പരിശോധന

കൊച്ചി : ഓപ്പറേഷന്‍ നംഖൂര്റിൽ നടൻ ദുൽഖർ സൽമാന്റെ 2 ആഢംഭര വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. 
 ഭൂട്ടാന്‍ പട്ടാളം ലേലത്തില്‍ വിറ്റ 150 വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തിയെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് രാജ്യവ്യാപകമായി ഓപ്പറേഷന്‍ നംഖൂര്‍ എന്ന പേരിൽ പരിശോധന നടത്തിയത്. ഇതിൻ്റെ ഭാഗമായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും പരിശോധന നടന്നിരുന്നു. നടന്മാരായ പൃഥിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വസതികളിലും  പരിശോധന നടന്നു. ഇതിൽ ദുല്‍ഖർ സൽമാൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡിഫെന്‍ഡര്‍ അടക്കം രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തതായി ചാനലുകൾ റിപ്പോർട്ട് ചെയ്തു. കസ്റ്റംസ് അധികൃതർ വൈകിട്ട് വാർത്താ സമ്മേളനം നടത്തും.
കേരളത്തിൽ 30 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 

Post a Comment

0 Comments