ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻ ലാൽ ഏറ്റുവാങ്ങി




ന്യൂഡൽഹി : രാജ്യത്തെ പരമോന്നത സിനിമാ  ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നു ഏറ്റുവാങ്ങി. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് 2023ലെ അവാർഡിന് മോഹൻലാലിനെ പരിഗണിച്ചത്. 
അവാർഡ് വിതരണ വേദയിൽ മോഹൻലാലിനെ പ്രശംസിച്ച് കൊണ്ടുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. താങ്കൾ ഒരു ഉഗ്രൻ നടനാണെന്ന് ആയിരുന്നു മന്ത്രിയുടെ വിശേഷണം.
അവാർഡ് സമ്മാനിച്ചതിന് പിന്നാലെ മോഹൻലാലിന്റെ സിനിമാ ജീവിതം സദസിൽ സ്ക്രീൻ ചെയ്യുകയും ചെയ്‌തു. "എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ', എന്നായിരുന്നു അവാർഡ് സ്വീകരിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞത്.
പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ 'ലാലേട്ടൻ' എന്ന് അഭിസംബോധന ചെയ്താണ് എംഐബി സെക്രട്ടറി സഞ്ജയ് ജാജു മോഹൻലാലിനെ വിശേഷിപ്പിച്ചത്. 

Post a Comment

0 Comments