നരിക്കുനി പഞ്ചായത്ത് വയോജന സംഗമം ശ്രദ്ധേയമായി


നരിക്കുനി : ഗവ. ആശുപത്രിയിൽ 24 മണിക്കൂർ ഡോക്‌ടറുടെ സേവനം ഉറപ്പാക്കണമെന്ന് നരിക്കുനി പഞ്ചായത്ത് വയോജന സംഗമം ആവശ്യപ്പെട്ടു. സംഗമം പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു‌. നരിക്കുനിയിലെയും സമീപ പ്രദേശങ്ങളിലെയും ആശ്രയ കേന്ദ്രമാണ് നരിക്കുനി ഗവ. ആശുപത്രിയിൽ നിലവിൽ 8 മണിക്കൂർ മാത്രമാണ് പൊതു ജനങ്ങൾക്ക് സേവനം ലഭിക്കുന്നത്. ഇതു കാരണം വയോജനങ്ങൾ വലിയ പ്രയാസമാണ് നേരിടുന്നതെന്ന് സംഗമം ചൂണ്ടിക്കാട്ടി. 106 വയസ്സ് പൂർത്തിയായ ഹസ്സൻ പാലോളിത്താഴത്തെ ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ്റ് സി.പി.ലൈല അധ്യക്ഷത വഹിച്ചു. ഷിഹാന രാരപ്പൻകണ്ടി, മൊയ്‌തി നെരോത്ത്, ഷറീന ഈങ്ങാപാറയിൽ, സി.കെ.സലീം, ജൗഹർ പൂമംഗലം, മിനി പുല്ലങ്കണ്ടി, കെ.ഉമ്മുസൽമ, എ.ജാഫർ, ഒ.മുഹമ്മദ്, സി.ശ്രീധരൻ നായർ, കെ.കെ.മിഥിലേഷ്, എം. ശിവാനന്ദൻ, പി.സുരേന്ദ്രനാഥ്, ടി.അജിത എന്നിവർ പ്രസംഗിച്ചു. വയോജനങ്ങളുടെ ഗാനാലാപനം, കുടുംബശ്രീയുടെ ഒപ്പന, ആരോഗ്യ വകുപ്പിന്റെ ക്ളാസ്, സൗജന്യ നേത്ര പരിശോധന എന്നിവ ഉണ്ടായിരുന്നു.

Post a Comment

0 Comments