വേണം എലിപ്പനിക്കെതിരെ ജാഗ്രത

കോഴിക്കോട് : എലിപ്പനിക്ക് എതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിൻ്റെ നിർദേശം. കടുത്ത പനി, തലവേദന, ശക്തമായ ശരീര വേദന, പേശീവേദന, കണ്ണിന് ചുവപ്പ്-മഞ്ഞനിറം, വെളിച്ചത്തില്‍ നോക്കാന്‍ പ്രയാസം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. 
എലിപ്പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടണം. ആരംഭത്തില്‍ തന്നെ ചികിത്സയെടുത്താല്‍ രോഗം പൂര്‍ണമായി സുഖപ്പെടുത്താനാവും. സ്വയം ചികിത്സക്ക് മുതിരുന്നത് രോഗം ഗുരുതരമാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മലിനജലവുമായി ഇടപഴകുന്നവരില്‍ എലിപ്പനി സാധ്യത കൂടുതല്‍ കാണുന്നതിനാല്‍ പ്രതിരോധ ഗുളിക കഴിക്കാവുന്നതാണ്. ഗുളിക എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.

Post a Comment

0 Comments