ദുരൂഹ സാഹചര്യത്തിൽ അതിഥിത്തൊഴിലാളി എത്തിയതിൽ അവ്യക്ത തുടരുന്നു
ബാലുശ്ശേരി: കിനാലൂരിലെ ഒരു വീടിൻ്റെ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ അതിഥിത്തൊഴിലാളിയെ കണ്ടെത്തിയ സംഭവത്തിൽ അവ്യക്‌തത തുടരുന്നു. കിനാലൂരിലെ ചെരുപ്പ് നിർമാണ യൂണിറ്റിലെ ജോലിക്കാരൻ ബംഗാൾ സ്വദേശി സുജയ് മാണ്ഡിയാണ് (25) ഒരു വീടിനു സമീപം എത്തി കിടന്നത്. പരുക്കേറ്റ പരുക്കേറ്റ നിലയിൽ ഒരാൾ കിടക്കുന്നത് കണ്ട് രാവിലെ വീട്ടുകാർ ഞെട്ടി. ദേഹമാസകലം രക്‌തം ഒഴുകിയ നിലയിലായിരുന്നു ഇയാൾ. മതിലും ഗേറ്റുമുള്ള വീടാണിത്. പരുക്കേറ്റ സുജയ് മാണ്ഡിയെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. സ്ത്രീകളുടെ വസ്ത്രങ്ങളും ഇയാൾ കൊണ്ടുവന്നിരുന്നു. ഇയാൾക്കൊപ്പം കുട്ടാളിയായി മറ്റൊരാൾ കൂടി ഉണ്ടെന്ന സംശയത്തിലാണ് നാട്ടുകാർ. വീടുകൾക്ക് സമീപം ഒളിഞ്ഞു നിൽക്കുകയും വാതിലിൽ മുട്ടി ഭയപ്പെടുത്തുകയും ചെയ്യുന്ന ഒട്ടേറെ സംഭവങ്ങൾ കിനാലൂർ മേഖലയിൽ ഉണ്ടായിട്ടുണ്ട്. ദുരൂഹ സാഹചര്യത്തിൽ അതിഥിത്തൊഴിലാളിയെ കണ്ടതിൽ വ്യക്തത വരുത്തണമെന്നാണ് ആവശ്യം.
Post a Comment
0 Comments