പോക്സോ: ബേക്കൽ എഇഒ സസ്പെൻഷനിൽ
കാസർകോട് : പോക്സോ കേസിൽ പ്രതിയായ ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ സസ്പെൻഡ് ചെയ്‌തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ എഇഒ വി.കെ.സൈനുദ്ദീനെയാണു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്‌തത്. മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടാണു പതിനാലുകാരനെ പീഡനത്തിനു ഇരയാക്കിയത്. വിവിധ കേസുകളിലായി 18 പേരാണ് പ്രതികൾ. യൂത്ത് ലീഗ് നേതാവ്, ആർപിഎഫ് ഉദ്യോഗസ്‌ഥൻ തുടങ്ങിയവരും പ്രതികളാണ്. 9 പേർ അറസ്‌റ്റിലായിട്ടുണ്ട്. കുട്ടിയുടെ വീട്ടിൽ നിന്നു ഒരാൾ സംശയാസ്‌പദമായ സാഹചര്യത്തിൽ ഇറങ്ങിപ്പോകുന്നത് കണ്ട മാതാവാണു പൊലീസിൽ വിവരം അറിയിച്ചത്.
Post a Comment
0 Comments