മരണത്തിലും കളിക്കൂട്ടുകാർ ഒന്നായി, അവസാന ചിത്രത്തിലും ഒരുമിച്ച്

കഴക്കൂട്ടം : എൽകെജി മുതൽ ഒരുമിച്ച് പഠിച്ച അഭിജിത്തും നബീലും മരണത്തിലും ഒരുമിച്ചു.  പുത്തൻതോപ്പ് കടലിൽ കുളിക്കവേയാണു അഭിജിത്തിനെയും (16) നബീലിനെയും (16) കാണാതായത്. തോന്നയ്ക്കൽ ബ്ളൂ മൗണ്ട് പബ്ളിക് സ്‌കൂളിലെ പ്‌ളസ് വൺ കോമേഴ്‌സ് വിദ്യാർഥികളാണ് ഇരുവരും. കടലിൽ കുളിക്കുന്നതിനിടെ കാണാതായി മുങ്ങി മരിക്കുകയായിരുന്നു ഇരുവരും
ആദ്യം അഭിജിത്തിൻ്റെ മൃതദേഹവും ഇന്നലെ നബീലിൻ്റെ മൃതദേഹവും ലഭിച്ചു. നബീൽ സ്‌കൂളിലെ സ്പോർട്സ് ക്യാപ്റ്റൻ കൂടിയാണ്. 
ഓണപ്പരീക്ഷയും ഓണാഘോഷവും കഴിഞ്ഞ് സ്‌കൂൾ അടച്ചതോടെ ബീച്ച് കാണാനാണു സുഹൃത്തുക്കളായ അഞ്ചംഗ സംഘം ഞായറാഴ്ച വൈകിട്ട് പുത്തൻതോപ്പിൽ എത്തിയത്. 
കടലിൽ ഇറങ്ങി കുളിക്കുന്നതിനിടെയാണു അഭിജിത്തിനെയും നബീലിനെയും കാണാതായത്. അഭിജിത്തിൻ്റെ മൃതദേഹം തിങ്കളാഴ്‌ച ലഭിച്ചിരുന്നു. കാണിയാപുരം തെങ്ങുവിള മാധവത്തിൽ ഗിരീഷ് കുമാറിന്റെയും സജിതകുമാരിയുടെയും മകനാണ് അഭിജിത്ത് ബിസ്‌മി വില്ലയിൽ ഷാനവാസിന്റെയും ഷമീലയുടെയും മകനാണ് നബീൽ വലിയ വേളി ഭാഗത്തു നിന്നു മത്സ്യബന്ധനത്തിനു പോയ തൊഴിലാളികൾക്കാണ് നബീലിൻ്റെ മൃതദേഹം ലഭിച്ചത് ഇവർക്ക് ഒപ്പം കടലിൽ ഉറങ്ങിയ മറ്റു 3 പേരെ നാട്ടുകാരും മത്സ്യ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. 
ഒരാഴ്‌ച മുൻപ് ഇരുവരും ഒരേ കളർ ഷർട്ട് ഇട്ട് സ്‌കൂളിലെ ഓണാഘോഷത്തിനിടെ പകർത്തിയ ചിത്രം ഇപ്പോൾ നൊമ്പര കാഴ്ചയാകുന്നു.

Post a Comment

0 Comments