ലോക്കപ്പ് മർദനത്തിൻ്റെ ഞ്ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് സ്‌റ്റേഷനിൽ വച്ച് ക്രൂരമായി മർദിക്കുന് ദൃശ്യങ്ങൾ പുറത്ത്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ്.സുജിത്താണ് ആക്രമണത്തിനു ഇരായയത്. 2023 ഏപ്രിൽ മാസത്തിലായിരുന്നു സംഭവം. മർദിച്ച് അവശനാക്കിയ ശേഷം സുജിത്തിനു എതിരെ കള്ളക്കേസും ചുമത്തിയിരുന്നു. ഇതിനു എതിരെ സുജിത്ത് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ നിർദേശ പ്രകാരം 4 പൊലീസ് ഉദ്യോഗസ്‌ഥർക്കെതിരെ കേസ് എടുത്തു. അന്ന് തന്നെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ നിയമ പോരാട്ടത്തിലൂടെയാണു സുജിത്ത് വാങ്ങിയെടുത്തത്. 2023 ഏപ്രിൽ 5 ന് ചൊവന്നൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ചോദ്യം ചെയ്‌തതിനായിരുന്നു കസ്‌റ്റഡിയിൽ എടുത്ത ശേഷം പൊലീസുകാരുടെ ലോക്കപ്പ് മർദനം. പൊലീസിൻ്റെ ആക്രമണത്തിൽ സുജിത്തിനു കേൾവി തകരാർ സംഭവിച്ചിട്ടുണ്ട്.

Post a Comment

0 Comments