ആയിഷ റഷയുടെ മരണം: ആൺ സുഹൃത്ത് കസ്‌റ്റഡിയിൽ
കോഴിക്കോട് : വിദ്യാർഥിനിയെ ആൺസുഹൃത്തിൻ്റെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. കേസുമായി ബന്ധപ്പെട്ട് ജിം ട്രെയിനറായ കണ്ണാടിക്കൽ സ്വദേശി ബഷീറുദ്ദീനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അത്തോളി സ്വദേശി ആയിഷ റഷയെ (21) കഴിഞ്ഞ ദിവസമാണ് ആൺ സുഹൃത്തിൻ്റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മംഗളൂരുവിൽ ഫിസിയോ തെറപ്പി വിദ്യാർഥിയായ റഷ നാട്ടിൽ എത്തിയ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. ആയിഷ റഷ ബഷീറുദ്ദീനു അയച്ച വാട്‌സാപ് സന്ദേശങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എൻ്റെ മരണത്തിനു നീയായിരിക്കും ഉത്തരവാദിയെന്ന സന്ദേശം ചാറ്റുകളിൽ ഉണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ് വിദ്യാർഥിനിയുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തും. ബഷീറുദ്ദീന്റെ മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇയാൾ റഷയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കുടുംബവും ഒട്ടേറെ സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ യുവതി ഭീഷണിക്ക് ഇരയായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Post a Comment
0 Comments