വനിതാ കമ്മിഷൻ സിറ്റിങ്

കോഴിക്കോട് : വനിതാ കമ്മിഷന്റെ മീഡിയ മോണിറ്ററിങ് കൂടുതല്‍ ശക്തമാക്കുമെന്ന് ചെയര്‍പഴ്‌സൻ പി.സതീദേവി പറഞ്ഞു. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന വനിതാ കമീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്കെതിരായി ഉയരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ വളരെ ഗൗരവത്തോടെ കമീഷന്‍ പരിഗണിക്കുമെന്നും ചെയര്‍പഴ്‌സൻ പറഞ്ഞു.
 ഗാര്‍ഹിക പീഡനം, ദാമ്പത്യ പ്രശ്‌നം, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, കുട്ടികളുടെ സംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മിഷന്റെ പരിഗണനയില്‍ വന്നത്. സിറ്റിങ്ങില്‍ പരിഗണിച്ച 71 പരാതികളില്‍ ഒമ്പതെണ്ണം തീര്‍പ്പാക്കി. ആറ് പരാതികളില്‍ 
പൊലീസ്, ബന്ധപ്പെട്ട വകുപ്പുകളൾ എന്നിവിടങ്ങളിൽ നിന്നു റിപ്പോര്‍ട്ട് തേടി. രണ്ട് പരാതികള്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് വിട്ടു. 54 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. 
വനിതാ കമ്മിഷൻ ഡയറക്ടര്‍ ഷാജി സുഗുണന്‍, അംഗം പി കുഞ്ഞായിഷ, അഭിഭാഷകരായ ജെമിനി, ജിഷ, കൗണ്‍സിലര്‍മാരായ സുധിന, സുനിഷ, അവിന എന്നിവരും പരാതികള്‍ പരിഗണിച്ചു.

Post a Comment

0 Comments