ബ്രേക്ക് ഇല്ലാതെ ആട്ടിൻ തല ലേലം; ലക്ഷങ്ങൾ കടന്നു
നാദാപുരം : ആയിരം, പതിനായിരം, ലക്ഷം ആട്ടിൻ തല ലേലം വിളി ബ്രേക്കില്ലാതെ മുന്നോട്ടു പോയി.
വേവത്തെ നബിദിനാഘോഷ കമ്മറ്റിയാണ് 23 ആട്ടിൻ തലകൾ ലേലത്തിൽ വെച്ചത്. അതിൽ ആറാമത്തെ ലേലം വിളിയാണ് ഒരു ലക്ഷം തൊട്ടത്.
വാശിക്ക് തുടങ്ങിയ ലേലം വിളിയാണ് കയറിക്കയറി ഒരു ലക്ഷം രൂപയിൽ എത്തിയത്. വേവത്തെ പ്രവാസിയായ ഇസ്മയിലാണു ഒരു ആട്ടിൻ തല ഒരു ലക്ഷത്തിന് ലേലം വിളിച്ചെടുത്തത്.
വില നോക്കിയിട്ടില്ല, സംഘാടകർക്ക് ഒരു സഹായമാകട്ടെ എന്ന് കരുതിയതാണ് ലേലം വിളിച്ചതെന്ന് അവധിക്ക് നാട്ടിലെത്തി ഇസ്‌മായിൽ പറയുന്നു.
ബാക്കി ആട്ടിൻ തലകൾക്കും നല്ല വില കിട്ടി. അതിൽ ഓരോന്നിനും 20,000, 7000, 3500 എന്നിങ്ങനെ വിവിധ തുക ലേലം വിളിച്ചവരുണ്ട്. ആകെ 3 ലക്ഷത്തിലധികം രൂപയാണ് ആട്ടിൻ തല ലേലത്തിലൂടെ കിട്ടിയത്.

Post a Comment
0 Comments