കാട്ടുപന്നിയുടെ പരാക്രമം: യുവാവിന്റെ ജീവനെടുത്തു


താമരശ്ശേരി : യാത്രയ്ക്കിടെ സ്കൂട്ടറിൽ കാട്ടുപന്നിയിടിച്ച് പരുക്കേറ്റ്  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാരശ്ശേരി ഓടത്തെരുവ് കോയിസ്സൻ്റെ മകൻ അബ്ദുൽ ജബ്ബാറാണ് (45) മരിച്ചത്.  കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിലായിരുന്നു. കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുടൂർ വളവിലായിരുന്നു അപകടം. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രദേശത്ത് സമാനമായ മൂന്ന് അപകടങ്ങൾ ഉണ്ടായതായി നാട്ടുകാർ പറയുന്നു. 

Post a Comment

0 Comments