ദേശീയപാത പ്രവൃത്തി വിലയിരുത്താൻ കലക്ടർ എത്തി

വടകര :  പ്രവൃത്തി വിലയിരുത്തുന്നതിനായി 
ജില്ലാ കലക്ടർ സ്‌നേഹില്‍ കുമാര്‍ സിങ് ദേശീയപാതയിൽ സന്ദർശനം നടത്തുന്നു. കലക്ടറുടെ സന്ദർശനം വെങ്ങളത്തു നിന്നും ആരംഭിച്ചു. ദേശീയപാത വെങ്ങളം മുതൽ അഴിയൂർ വരെയുള്ള ഭാഗമാണ് കലക്ടർ സന്ദർശിക്കുന്നത്. 
രാവിലെ 8.55ന് വെങ്ങളത്തെത്തിയ ജില്ലാ കലക്ടർ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച്  ചർച്ച നടത്തി. 
ദേശീയപാത പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുവെ, സൈറ്റ് എഞ്ചിനിയർ രാജ് സിപാൽ, കൊയിലാണ്ടി 
ആർടിഒ അൻവർ സാദത്ത്, 
കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ്. വാര്യർ തുടങ്ങിയവർ പങ്കെടുക്കുന്നു. സന്ദര്‍ശനം അഴിയൂരിൽ അവസാനിക്കും. 

Post a Comment

0 Comments