ലീഡർ അനുസ്മരണവും ഓക്സിജൻ കോൺൻട്രേറ്റർ സർപ്പണവും

ബാലുശ്ശേരി : 
ലീഡർ അനുസ്മരണവും ഓക്സിജൻ കോൺസൻട്രേറ്റർ സർപ്പണവും നവംബർ ഒന്നിന് നടത്തുമെന്ന് ലീഡർ സ്റ്റഡി സെൻറർ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.  
മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ എന്നത്തേയും ഊർജ്ജവുമായ ലീഡർ കെ കരുണാകരൻ അനുസ്മരണവും ഓക്സിജൻ കോൺസെൻട്രേറ്റർ സർപ്പണവും നവംബർ ഒന്നിന് ശനിയാഴ്ച വൈകുനേരം നാല് മണിക്ക് എകരൂർ കളത്തിൽ അമ്മത് നഗറിൽ വെച്ചു സംഘടിപ്പിക്കുന്നു. ലീഡർ സ്റ്റഡി സെൻ്റർ ഉണ്ണികുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന
അനുസ്മരണ പരിപാടി  കെപിസിസി മുൻ പ്രസിഡന്റ കെ .മുരളീധരൻ ഉത്‌ഘാടനം ചെയ്യും. മുൻ എംഎൽഎ കെ എൻ എ ഖാദർ മുഖ്യപ്രഭാഷണം നടത്തും. ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ, കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസ്, കെ പി സി സി ജനറൽ സെക്രട്ടറി കെ ജയന്ത് തുങ്ങിയവർ പങ്കെടുക്കുന്നു. ചടങ്ങിൽ വീൽ ചെയർ സമർപ്പണം ,എയർ ബെഡ് സമർപ്പണം ,വാട്ടർ ബെഡ് സമർപ്പണം എന്നിവ വിതരണം ചെയ്യും. കെ കെ സതീശൻ, പി പി വേണുഗോപാൽ, ഗംഗാധരൻ, സുജിത്കുമാർ ഉണ്ണികുളം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

Post a Comment

0 Comments