സർക്കാർ വാഹനങ്ങൾക്ക് മാത്രമായി പ്രത്യേക റജിസ്ട്രേഷൻ വരുന്നു
തിരുവനന്തപുരം :
സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക റജിസ്ട്രേഷൻ സീരിസ് നടപ്പിക്കുന്നു. സംസ്‌ഥാന സർക്കാർ വാഹനങ്ങൾക്ക് ഇനി KL 90, KL 90 D എന്നും കേന്ദ്ര സർക്കാർ വാഹനങ്ങൾക്ക് KL 90 A, KL 90 E എന്നുമായിരിക്കും സീരിസ്. KL 90B, KL 90F റജിസ്ട്രേഷനിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുക.
അർധ സർക്കാർ സ്‌ഥാപനങ്ങൾ, ബോർഡുകൾ, വിവിധ കോർപ്പറേഷനുകൾ, സർവകലാശാലകൾ എന്നിവക്ക് KL 90Cയും ആ സീരിസിലെ റജിസ്ട്രേഷൻ കഴിഞ്ഞാൽ KL 90G സീരീസിലുമായിരിക്കും റജിസ്ട്രേഷൻ നൽകുക.
കെ.എസ്.ആർ.ടി.സി നിലവിലെ KL 15 ആയി തുടരും. ഇത് അനുസരിച്ച് മോട്ടോർ വാഹന നിയമത്തിലെ ഭേദഗതിക്ക് കരട് വിഞ്ജാപനമായി. സർക്കാർ വാഹനങ്ങൾ തിരിച്ചറിയാനും സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡ് വെച്ചുള്ള യാത്ര തടയാനുമാണ് നീക്കം.

Post a Comment
0 Comments