കടലിനടിയിൽ തേടിയ നിധി നേടി പര്യവേഷകർ
ഫ്ളോറിഡ : മുന്നൂറ് വർഷം മുൻപ് ഫ്ളോറിഡ തീരത്ത് തകർന്ന കപ്പലിൽ നിന്നു അമുല്യമായ നിധി ശേഖരം കണ്ടെത്തിയിരിക്കുകയാണ് പര്യവേഷകർ.
1715 ൽ തകർന്നു കടലിൽ താഴ്ന്നു പോയ സ്‌പാനിഷ് കപ്പലിൽ നിന്നു 8.87 കോടിയുടെ സ്വർണ്ണവും 1000 വെള്ളി നാണയങ്ങളുമാണ് ഈ സംഘം വീണ്ടെടുത്തത്. ക്വീൻസ് ജുവൽസ് എൽഎൽസിയാണ് ട്രഷർ കോസ്‌റ്റ് എന്നറിയപ്പെടുന്ന സമുദ്ര ഭാഗത്ത് നിന്ന് ഒരു മില്യൺ ഡോളർ വിലമതിക്കുന്ന ഈ അമൂല്യ നിധി ശേഖരം കണ്ടെടുത്തത്. എസഡോസ് എന്നറിയപ്പെടുന്ന ഏകദേശം 1 മില്യൺ ഡോളർ വിലമതിക്കുന്ന അഞ്ച് സ്വർണ്ണ നാണയങ്ങളും റിയൽസ് എന്നറിയപ്പെടുന്ന 1000 വെള്ളി നാണയങ്ങൾക്കും പുറമേ മറ്റ് ചില അപൂർവ സ്വർണ്ണ പുരാവസ്‌തുക്കളും കണ്ടെടുത്തതായി കമ്പനിയുടെ പ്രസ്താവനയിൽ പറഞ്ഞു. 1715 ജൂലൈ 31 ന് ഒരു ദുരന്തത്തിൽ കുടുങ്ങിയപ്പോൾ കപ്പൽ "ന്യൂ വേൾഡ് റിസീവുകൾ" സ്പെയിനിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നുവെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. 'ഈ കണ്ടെത്തൽ നിധിയെക്കുറിച്ച് മാത്രമല്ല, അത് പറയുന്ന കഥകളെ കുറിച്ച് കൂടിയാണെന്ന്' ഓപ്പറേഷൻസ് ഡയറക്‌ടർ സാൽ ഗുട്ടുസോ വാർത്താക്കുറിപ്പിൽ പറഞ്ഞു സ്പാനിഷ് സാമ്രാജ്യത്തിൻ്റെ സുവർണ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരും സഞ്ചരിച്ചിരുന്നവരുമായ ആളുകളുമായുള്ള ഒരു ആത്മബന്ധമാണ് ഓരോ നാണയവുമെന്ന് ഗുട്ടുസോ വിശദീകരിച്ചു അത് അത്യപൂർവ്വവും അസാധാരണവുമായ കണ്ടെത്തലാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
എട്ട് കഷണങ്ങൾ എന്നറിയപ്പെടുന്ന ഈ നാണയങ്ങൾ മെക്‌സിക്കോ, പെറു, ബൊളീവിയ എന്നിവിടങ്ങളിലെ സ്‌പാനിഷ് കോളനികളിൽ നിർമ്മിച്ചതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കണ്ടെടുത്ത അത്യപൂർവ്വ നാണയങ്ങൾ ജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കുമെന്നും കമ്പനി അറിയിച്ചു പാം ബീച്ചിൽ നിന്ന് 95 മൈൽ വടക്ക് സ്‌ഥിതി ചെയ്യുന്ന ഒരു തീരദേശ നഗരമായ സെബാസ്റ്റ്യന് സമീപമാണ്, ക്വീൻ ജുവൽസ് കമ്പനി കപ്പൽച്ചേത രക്ഷാ പ്രവർത്തനം സംഘടിപ്പിക്കപ്പെട്ടതെന്ന് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇത് നിധി വേട്ടക്കാർ, അണ്ടർവാട്ടർ പുരാവസ്‌തു ഗവേഷകർ, മ്യൂസിയങ്ങൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സ്‌ഥാപനമാണിത്.
Post a Comment
0 Comments