വീട് കേന്ദ്രീകരിച്ച് വൻ ചാരായ വാറ്റു കേന്ദ്രം
നന്മണ്ട : ചേളന്നൂർ റേഞ്ച് എക്സൈസ് സംഘം പയമ്പ്ര പെരുവട്ടിപ്പാറ ഭാഗത്ത് നടത്തിയ
പരിശോധനയിൽ വീടു കേന്ദ്രീകരിച്ചുള്ള വൻ വാറ്റു ചാരായ കേന്ദ്രം കണ്ടെത്തി നടത്തിപ്പുകാരനും വീടിൻ്റെ ഉടമസ്‌ഥനുമായ ആളെ അറസ്‌റ്റ് ചെയ്‌തു. തെക്കേ മണ്ണാറക്കൽ സുനിത്ത് കുമാറിനെയാണ് (43) എക്സൈസ് ഇൻസ്പെക്‌ടർ എൻ.സിറാജ് അറസ്‌റ്റ് ചെയ്‌തത്.
വീടിൻ്റെ മുകൾ ഭാഗം കേന്ദ്രീകരിച്ചായിരുന്നു ചാരായ വാറ്റ്. ഇവിടെ നിന്നു ലീറ്റർ 10 ലീറ്റർ ചാരായവും 500 ലീറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. പരിശോധനയിൽ പ്രിവന്റ്റീവ് ഓഫിസർമാരായ കെ. ദിപേഷ്, ഷൈജു, ടി.നൗഫൽ, സിവിൽ ഓഫിസർമാരായ ആർ.കെ.റഷീദ്, എസ്.സുജിൽ, സതി, ഡ്രൈവർ ബവിൻ എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ശുചിമുറിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു വാഷും ചാരായവും.

Post a Comment
0 Comments